പുറമ്പണി: പ്രത്യേക മന്ത്രാലയം വേണം

PROPRO
ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സും തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതുമായ മേഖലകള്‍ക്ക് കൂടുതല്‍ പരിഗണ തേടുകയാണ് ഇന്ത്യയിലെ ബി പി ഒ , ഐ ടി വ്യാവസായിക രംഗം. പുറംപണി കരാറിന്‍റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവയ്‌ക്കുന്നതിനായി ഐ ടിയ്‌ക്കും ബി പി ഓ കള്‍ക്കും പ്രത്യേക മന്ത്രാലയം ഉണ്ടാക്കുകയോ അല്ലെങ്കില്‍ വകുപ്പ് വിഭജിച്ചു നല്‍കുമോ എന്നാണ് എന്ന് ബി പി ഒ വ്യാവസായിക രംഗം അന്വേഷിക്കുന്നത്.

സര്‍ക്കാരിന്‍റെ ഏറ്റവും ശ്രദ്ധ പതിയേണ്ട മേഖല എന്ന നിലയില്‍ ബി പി ഓ, എസ് ടി പി ഐ യൂണിറ്റുകള്‍ എന്നിവയ്‌ക്ക് നല്‍കിവരുന്ന നികുതിയിളവുകളുടെ കാലാവധി നീട്ടാനും പുതിയ യൂണിറ്റുകള്‍ക്ക് നല്‍കി വരുന്ന മിനിമം ഓള്‍ടര്‍നേറ്റീവ് ടാക്‍സ് (മാറ്റ്) എടുത്തു കളയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെങ്കിലും ഐ ടി യും ബി പി ഒകളും വ്യത്യസ്തമായ ബിസിനസ്സാണ്. ഉല്‍പ്പന്നത്തിന്‍റെ ചോദനം, ആവശ്യങ്ങള്‍‍, മാനുഷികശക്തി എന്നിവയുടെ കാര്യത്തില്‍ ഒരു കോള്‍ സെന്‍ററും ഒരു ബാക്ക് ഓഫീസും വ്യത്യസ്തമായിരിക്കുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ പതിയുന്നതിനായി അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കുന്നതിലും നയ രൂപീകരണത്തിനായും വ്യത്യസ്തമായ മന്ത്രാലയങ്ങള്‍ ആവശ്യമാണെന്ന് ബി പി ഓ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(ബി പി ഐ എ ഐ) അദ്ധ്യക്ഷന്‍ സാം ചോപ്ര വ്യക്തമാക്കി.

ന്യൂഡല്‍‌ഹി:| WEBDUNIA|
ബി പിഐ എ ഐ പ്രത്യേകമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മന്ത്രാലയമോ അല്ലെങ്കില്‍ പ്രത്യേക ടെലികോം, ബി പി ഒ ഐ ടി വകുപ്പ് എന്നിങ്ങനെ മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ വിഭജിക്കുകയോ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഐ ടി സോഫ്റ്റ്വേര്‍ സേവന മേഖലകളില്‍ നികുതിയിളവുകള്‍ നീട്ടണമെന്നും ബി പി ഓ എസ്ടി പി ഐ എന്നീ മേഖലകള്‍ക്ക് നല്‍കുന്ന നികുതിയുടെ കാലാവധി 20 വര്‍ഷത്തേക്കെങ്കിലും നീട്ടുകയോ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതിനു പുറമേ സാമ്പത്തികേതര ആനുകൂല്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതികളും റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :