പത്രങ്ങള്‍ ഓണ്‍ലൈനിലേക്ക്

PROPRO
സ്റ്റാര്‍ ട്രൈബ്യൂണ്‍ ഹോള്‍ഡിംഗ്, ജേണല്‍ രജിസ്റ്റര്‍ കമ്പനി, ഫിലാഡെല്‍ഫിയ ന്യൂസ്പേപ്പേഴ്സ് തുടങ്ങിയ മാധ്യമ കമ്പനികളും ഈയടുത്ത് പാപ്പരത്ത നോട്ടീസ് നല്‍കി. പരസ്യ വരുമാനത്തിലും സര്‍ക്കുലേഷന്‍ വരുമാനത്തിലുമുണ്ടായ ഗണ്യമായ ഇടിവാണ് പത്ര സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.

അതേസമയം കൂടുതല്‍ പരസ്യങ്ങള്‍ ലഭ്യമാവുമെന്നത് ഓണ്‍ലൈന്‍ സംരംഭകര്‍ക്ക് നേട്ടമാകും. മിക്ക പത്രങ്ങളും ഇന്‍റര്‍നെറ്റ് എഡിഷന്‍ തുടങ്ങിയതോടെ വെബ്സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിക്കാനാണ് മിക്ക പരസ്യ ദാതാക്കളും താല്‍പര്യപ്പെടുന്നത്.

WEBDUNIA|
കൂടുതല്‍ സ്ഥാപനങ്ങള്‍ വെബിന്‍റെ മേഖലയിലേക്ക് കടക്കുന്നതിലൂടെ യാഹൂ, എഒഎല്‍, ഇന്‍ററാക്ടീവ് കോര്‍പറേഷന്‍ എന്നിവയ്ക്കെല്ലാം ഇത് ഗുണം ചെയ്യും. മാത്രമല്ല, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ ആഗോള കമ്പനികള്‍ക്ക് തങ്ങളുടെ ആ‍ശയങ്ങള്‍ വ്യക്തമായി ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകലിലെ പരസ്യങ്ങള്‍ സഹായിക്കുകയും ചെയ്യും. ഇതിലുപരി കേവലം ഇന്‍റനെറ്റ്, സേര്‍ച്ച് ബിസിനസ് എന്നീ കാര്യങ്ങള്‍ക്കപ്പുറം മികച്ച ഒരു കണ്ടന്‍റ് ദാതാവായി മാറാന്‍ യാഹു, എംഎസ്എന്‍ പോലുള്ളവയ്ക്ക് ഒരു സുവര്‍ണ്ണാവസരം കൂടിയാണ് കൈവന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :