പത്രങ്ങള്‍ ഓണ്‍ലൈനിലേക്ക്

PROPRO
പരസ്യ വരുമാനത്തില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. അമേരിക്കയില്‍ പത്രങ്ങളുടെ പരസ്യ വരുമാനം 2008ല്‍ 16.4 ശതമാനം ഇടിഞ്ഞ് 37.9 ബില്യണിലെത്തി. 2012ഓടെ ഇത് 28.4 ബില്യണ്‍ ഡോളര്‍ ആവുമെന്നാണ് കരുതുന്നത്. കൂടുതല്‍ വായനക്കാര്‍ ഓണ്‍ലൈനിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ കാര്യമായ കുറവാണ് സംഭവിച്ചത്. എങ്കിലും ഇന്‍റര്‍നെറ്റ് രംഗത്തും ലാഭമുണ്ടാക്കാമെന്ന അമിത പ്രതീക്ഷയ്ക്ക് വകയില്ല. 2008ല്‍ ഇന്‍റനെറ്റ് വാര്‍ത്ത സ്ഥാപനങ്ങളുടെ വരുമാനം 0.4 ശതമാനം ഇടിഞ്ഞു.

അമേരിക്കയിലെ മിക്ക പത്രങ്ങളെയും സാമ്പത്തിക മാന്ദ്യം പിടിമുറുക്കിക്കഴിഞ്ഞു. ഹേസ്റ്റ് കോര്‍പറേഷന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സാന്‍ഫ്രാന്‍സിസ്കൊ ക്രോണിക്കിള്‍ ആണ് ഇതില്‍ ഒന്നാമത്. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള പല ചെലവ് ചുരുക്കല്‍ മാര്‍ഗങ്ങള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും തുടര്‍ന്നും പ്രതിസന്ധി നിലനിന്നാല്‍ പത്രം അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യുമെന്നുമാണ് ക്രോണിക്കിളിന്‍റെ ഉടമകള്‍ രണ്ടാഴ്ച മുമ്പ് അറിയിച്ചത്. 1865ല്‍ തുടങ്ങിയ ഈ പത്രത്തിന് കഴിഞ്ഞ സമ്പത്തിക വര്‍ഷം 50 മില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് സംഭവിച്ചത്. സാന്‍ഫ്രാന്‍സിസ്കൊയിലെ ഏക പെയിഡ് പത്രമായ ക്രോണിക്കിളിന്‍റെ സര്‍ക്കുലേഷന്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏഴ് ശതമാനത്തോളം ഇടിഞ്ഞു.

WEBDUNIA|
മറ്റൊരു പത്രമായ ഡെന്‍വര്‍ കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരണം നിര്‍ത്തി. ടസ്കോണ്‍ സിറ്റിസണും അടച്ചുപൂട്ടല്‍ ഭീഷണീയിലാണ്. വന്‍കിട പത്രങ്ങളുടെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ല. വരുമാനം ക്രമാതീതമായി കുറഞ്ഞതോടെ ന്യൂയോര്‍ക്ക് ടൈംസ് 400 മില്യണ്‍ ഡോളറിന്‍റെ കടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ 13,372,000 ആണ്. അതേസമയം പത്രത്തിന്‍റെ പ്രതിദിന വായനക്കാരാകട്ടെ 1,120,420ല്‍ കുറവും . ചിക്കാഗൊ ട്രൈബ്യൂണ്‍, ലോസ് ഏഞ്ചല്‍സ് ടൈംസ്, ബാല്‍റ്റിമോര്‍ സണ്‍ തുടങ്ങി നിരവധി പത്രങ്ങളുടെ ഉടമയായ ട്രൈബ്യൂണ്‍ കമ്പനി കഴിഞ്ഞ ഡിസംബറില്‍ പാപ്പരത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :