നെറ്റ്വര്‍ക്കോ സ്പെക്ട്രമോ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിര്‍ജിനുമായി കരാറൊന്നുമില്ലെന്നും നോണ്‍-ലൈസന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി രൂപീകരിച്ചിട്ടുള്ള കമ്പനിയാണ് വിര്‍ജിന്‍ മൊബൈല്‍ ഇന്ത്യയെന്നുമുള്ള ടാറ്റയുടെ വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് ടെലികോം വകുപ്പ് അന്തിമ തീരുമാനമെടുത്തത്.
എം.വി.എന്‍.ഒ അടിസ്ഥാനത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ടാറ്റാ നിഷേധിച്ചു. മൊബൈല്‍ ഓപറേറ്റര്‍മാരില്‍ നിന്ന് ബള്‍ക്കായി എയര്‍ ടൈം വാങ്ങുകയും ഉപഭോക്താവിന് മിനിട്ടുകള്‍ വില്‍ക്കുകയും ചെയ്യുന്നതാണ് എം.വി.എന്‍.ഒ. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും വിര്‍ജിന്‍ മൊബൈല്‍ ബ്രാന്‍ഡഡ് സര്‍വീസില്‍ വരുന്നില്ലെന്നും ടാറ്റ വ്യക്തമാക്കി.
എം.വി.എന്‍.ഒയില്‍ മൊബൈല്‍ ഓപറെറ്റര്‍മാരില്‍ നിന്നും മൊത്തമായി എയര്‍ടൈം വാങ്ങി അവരുടേതായ ബ്രാന്‍ഡുകളില്‍ പാക്കേജുകളായുള്ള പ്ലാനുകള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. വിര്‍ജിന്‍ മറ്റ് പല രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ അതിന് തടസ്സമാകുകയായിരുന്നു