വെബ്‌ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 5 ഫെബ്രുവരി 2020 (14:34 IST)
തൃശൂർ:
കൊറോണ വൈറസ് ബാധയെ തുടർന്ന്
ചൈനയിൽനിന്നുമെത്തിയ വിദ്യാർത്ഥികളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിയ്ക്കുന്ന ഐസൊലേഷൻ വാർഡിൽ സൗജന്യ വൈഫൈ ഒരുക്കുന്നു, ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കാണ് സൗജന്യ വൈഫൈ ഒരുക്കുന്നത്.
തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഐസൊലേഷൻ വാർഡിൽ വൈഫൈ ഒരുക്കുന്നത്.
ചൈനയിൽനിന്നും തിരികെയെത്തിയവരിൽ ഭൂരിഭാഗം ആളുകളും വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങൾ കാണിച്ച ചിലർ മാത്രമാണ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ അധികവും വിദ്യാർത്ഥികളാണ്. അടച്ചിട്ട ഐസൊലേഷൻ വാർഡുകളിൽ തുടരുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് നടപടി.