പത്രങ്ങള്‍ ഓണ്‍ലൈനിലേക്ക്

PROPTI
സാമ്പത്തിക പ്രതിസന്ധിയുടെ മറ്റൊരു പ്രതിഫലനമെന്നോണം ആഗോള തലത്തില്‍ പത്ര വ്യവസായത്തിന്‍റെ മുഖച്ഛായ മാറുന്നു. അച്ചടിയില്‍ നിന്ന് ഓണ്‍ലൈനിലേക്കുള്ള ചുവടുമാറ്റത്തിന് സാക് ഷ്യം വഹിക്കുകയാണ് വാര്‍ത്തകളുടെ ലോകം.

അമേരിക്കയില്‍ അച്ചടിയില്‍ നിന്ന് വെബിലേക്ക് മാറുന്ന ഏറ്റവും വലിയതും ആദ്യത്തേതുമായ പത്രമായി സീറ്റില്‍ ഐപി മാറിക്കഴിഞ്ഞു. പത്രം അടച്ചുപൂട്ടുകയാണെന്ന് ഹേസ്റ്റ് കോര്‍പറേഷന്‍ പ്രഖ്യാപിച്ച് രണ്ട് മാസത്തിനുള്ളിലാണിത്. ഫെബ്രുവരിയില്‍ 1.8 മില്യണ്‍ ആളുകള്‍ പത്രത്തിന്‍റെ പി-ഐ വെബ്സൈറ്റ് സന്ദര്‍ശിച്ചതായാണ് കണക്ക്.

ദിവസേനയുള്ള അച്ചടി എഡിഷന്‍ നിര്‍ത്തലാക്കാനും വാരാന്ത്യ അച്ചടി എഡിഷനോടൊപ്പം വെബില്‍ കൂടുതലായി ശ്രദ്ധയൂന്നാനും ഉദ്ദേശിക്കുന്നതായി കൃസ്ത്യന്‍ സയന്‍സ് മോണിറ്ററും പ്രസ്താവിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഈ ചുവടുമാറ്റത്തിന് കാരണമെന്ന് വ്യക്തം. സ്റ്റാഫിന്‍റെ എണ്ണം 140ല്‍ നിന്ന് 20-25 ആയി കുറച്ചിരിക്കുകാണ് സീറ്റില്‍ ഐപി. ഇന്‍റര്‍നെറ്റ് വായനക്കാര്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതും ഉല്‍പാദന ചെലവ് ഇല്ല എന്നുള്ളതും അച്ചടി എഡിഷനില്‍ നിന്ന് വെബ് എഡിഷനിലേക്ക് ചേക്കേറാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. പരമ്പരാഗത പത്ര വ്യവസായത്തിന്‍റെ മരണമണി മുഴങ്ങുകയാണിവിടെ.

WEBDUNIA|
വാര്‍ത്തകള്‍ക്കു പകരം എഡിറ്റോറിയല്‍ മാതൃകയിലുള്ള ലേഖനങ്ങളും പ്രാദേശിക സംഭവങ്ങളുടെ വിവരണങ്ങളുമാണ് പുതുതായി തുടങ്ങുന്ന ഓണ്‍ലൈന്‍ എഡിഷനുകളില്‍ ആകെ ചെയ്യാനുളത്. പിന്നെ വാര്‍ത്ത ഏജന്‍സികളെ കര്യമായി ആശ്രയിക്കുന്നതിനാല്‍ കാര്യങ്ങള്‍ ഭംഗിയായി പോകും. ഒരു പക്ഷേ ഇത്തരമൊരു നയം ഉല്‍പാ‍ദന ചെലവ് കുറച്ചേക്കുമെങ്കിലും നിലവാരതകര്‍ച്ച വെബ് എഡിഷനെതിരെ ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന ആരോപണമായി തുടരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :