പാകിസ്ഥാനെ പരിക്ക് അലട്ടുന്നു

കറാച്ചി| WEBDUNIA| Last Modified ബുധന്‍, 10 ജൂണ്‍ 2009 (16:53 IST)
ട്വന്‌റി - 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ച പാകിസ്ഥാനെ താരങ്ങളുടെ പരിക്ക് അലട്ടുന്നു. പരിക്കേറ്റ ബൌളര്‍മാരായ യാസിര്‍ അറാഫത്തിനും സൊഹൈല്‍ തന്‍‌വീറിനും പരിക്കേറ്റതാണ് പാകിസ്ഥാന് വിലങ്ങുതടിയാകുന്നത്. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്താന്‍ ഇംഗ്ലണ്ടിലുള്ള ടീം മാനേജ്മെന്‌റ് തീരുമാനിച്ചു.

യാസിറിന് പേശി വലിവ് മൂലം 12 ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതായി ടീം മാനേജര്‍ യവാര്‍ സയീദ് പറഞ്ഞു. കാലിന് പരിക്കേറ്റ സൊഹൈല്‍ തന്‍‌വീറിനും അടുത്ത മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇരുവര്‍ക്കും പകരം കളിക്കാരെ വിട്ടുതരാന്‍ പാ‍കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി സയീദ് അറിയിച്ചു.

ഷുഹൈബ് അക്തറിന് പകരം റാവൂ ഇഫ്തിക്കറെ ടീമില്‍ എടുത്തതോടെ പകരം വയ്ക്കാന്‍ പേസര്‍മാര്‍ ഇല്ല എന്നതാണ് പാകിസ്ഥാന്‌റെ പ്രധാന പ്രശ്നം. പാകിസ്ഥാന്‍ എ ടീമിലുള്ള വഹാബ് റിയാസ് മാത്രമാണ് ഉപയോഗിക്കാവുന്ന ഏകതാരം. ആവശ്യമെങ്കില്‍ വഹാബിനെ ഇംഗ്ലണ്ടിലേക്ക് അയക്കുമെന്ന് ഒരു ബോര്‍ഡ് വക്താവ് പറഞ്ഞു.

ഇന്നലെ നെതര്‍ലന്‍ഡിനെതിരെ തന്‍‌വീര്‍ മൂന്ന് ഓവര്‍ ബൌള്‍ ചെയ്തിരുന്നു. ഫീല്‍ഡിംഗിനിടെയാണ് തന്‍‌വീറിന് കാലിന് പരിക്കേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :