ഉസൈന്‍ ബോള്‍ട്ടിന് അപകടത്തില്‍ പരിക്ക്

കിംഗ്‌സ്റ്റണ്‍| WEBDUNIA|
ലോക റെക്കോര്‍ഡ് സ്പ്രിന്‍റര്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് കാറപകടത്തില്‍ പരിക്കേറ്റു. കരീബിയന്‍ തലസ്ഥാനമായ ജമൈക്കയുടെ പ്രാന്തപ്രദേശത്തു കൂടെ സഞ്ചരിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബോള്‍ട്ട് ഓടിച്ചിരുന്ന കാര്‍ റോഡിന് സമീപത്തുള്ള ചാലില്‍ വീഴുകയായിരുന്നു.

എന്നാല്‍ ബോള്‍ട്ടിന്‍റെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ പറഞ്ഞു. കാറില്‍ നിന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തില്‍ ഇടതു കാലിന് പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്ന് ഡോക്ടര്‍മാരും അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് അപകടം നടന്നത്.

ബോള്‍ട്ടിന്‍റെ സഹോദരനും ഒരു പെണ്‍സുഹൃത്തും കാറില്‍ ഉണ്ടായിരുന്നു. ഇവരുടെ പരിക്കും സാരമുള്ളതല്ല. മൂവരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ബോള്‍ട്ടിന്‍റെ മാനേജര്‍ നോര്‍മന്‍ പേര്‍ട്ട് അറിയിച്ചു.
ബീജിംഗ് ഒളിമ്പിക്സില്‍ ലോക റെക്കോര്‍ഡോടെ 100, 200 മീറ്റര്‍ സ്വര്‍ണം നേടിയതോടെയാണ് ബോള്‍ട്ട് സ്പ്രിന്‍റ് ലോകത്തെ അത്ഭുതമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :