കോക്കനട്ട് വാനില കേക്ക്

WEBDUNIA| Last Modified വെള്ളി, 25 ഫെബ്രുവരി 2011 (15:50 IST)
വൈകുന്നേരങ്ങളില്‍ അല്‍പ്പം മധുരം കഴിക്കാന്‍ തോന്നിയാല്‍ സ്വയം ഒരു പാചകമൊക്കെയാവാം..

ചേര്‍ക്കേണ്ട ഇനങ്ങള്‍

തേങ്ങ ചിരകി ഉണങ്ങിപ്പൊടിച്ചത് - 2 കപ്പ്
മൈദ - 2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1 1/4 കപ്പ്
ബേക്കിംഗ് പൌഡര്‍ - 1 ടീസ്പൂണ്‍
വാനില - 1 ടീസ്പൂണ്‍
നെയ്യ് - കാല്‍ കിലോ
കണ്ടന്‍സ്ഡ് മില്‍ക്ക് - 1 കപ്പ്
മുട്ട അടിച്ചത് - ആറ്

പാകം ചെയ്യേണ്ട വിധം

ഒന്നു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ എല്ലാം കൂടി അടിച്ച് പതപ്പിക്കുക. അതിന്‍റെ കൂടെ ഏട്ടാമത്തെ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നേരത്തെ ചൂടാക്കിയ ഓവനില്‍ 150 സെന്‍റീഗ്രേഡ് ചൂടില്‍ കേക്ക് ബേക്ക് ചെയ്തെടുക്കുക. നന്നായി തണുത്തതിനു ശേഷം ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :