ആപ്പിള്‍ കേക്ക്

WEBDUNIA| Last Modified ചൊവ്വ, 25 ജനുവരി 2011 (13:09 IST)
ആഹ്ലാദവേളകള്‍ മധുരതരമാക്കാന്‍ കേക്കുകള്‍ വേണം. ഇതാ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ കേക്ക്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മൈദ - 1/2 കിലോ
പഞ്ചസാര - 1/2 കിലോ
വെണ്ണ - 1/2 കിലോ
കോഴിമുട്ട - 1/2 കിലോ
ആപ്പിള്‍ പള്‍പ്പ് - 200 ഗ്രാം
കശുവണ്ടി - 100 ഗ്രാം
റെയിസിന്‍സ് - 100 ഗ്രാം
ടൂട്ടി ഫ്രൂട്ടി - 100 ഗ്രാം
ഓറഞ്ച് തൊലി അരിഞ്ഞത് - കുറച്ച്
ബേക്കിംഗ് പൌഡര്‍ - 1 1/2 ടീസ്പൂണ്‍
പാല്‍ - 1 1/2 കപ്പ്
കേക്ക് ജീരകം - ഒരു നുള്ള്
വാനിലാ എസന്‍സ് - 1 ടീസ്പൂണ്‍
ജാതിക്കാപ്പൊടി - 1/2 ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ബേക്കിംഗ്പൌഡറും മൈദയും കൂടി മൂന്നുതവണ കുഴച്ചെടുക്കുക. ഇതില്‍ പഞ്ചസാരയും വെണ്ണയും കുഴച്ചെടുക്കുക. മാര്‍ദ്ദവം കൈവരുന്നതുവരെ അടിച്ച് മയപ്പെടുത്തുക. അതിനു ശേഷം മുട്ടയുടെ ഉണ്ണി ഓരോന്നായി ചേര്‍ക്കുക. ചേരുവകളില്‍ പാല്‍, ആപ്പിള്‍ പള്‍പ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അതിനുസേഷം ജാതിക്കാപ്പൊടി, കേക്ക് ജീരകം, വാനിലാ എസന്‍സ്,ടൂട്ടി ഫ്രൂട്ടി, ഓറഞ്ച് തൊലി എന്നിവ ചേര്‍ക്കുക. വെണ്ണമയം പുരട്ടിയ കടലാസ് കേക്ക് ടിന്നില്‍ ഇട്ട് ഇതിലൊഴിച്ച് 200 ഡിഗ്രി സെന്‍റീഗ്രേഡില്‍ 40 മിനിറ്റ് ബേക്ക് ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :