അനു മുരളി|
Last Modified വെള്ളി, 27 മാര്‍ച്ച് 2020 (16:25 IST)
മധുരപലഹാരം എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ലഡ്ഡുവാണ്. ലഡ്ഡുവിന്റെ സ്വാദൊന്നു വേറെ തന്നെയാണ്. എന്നാല്‍ കടയി പോയി വാങ്ങാനൊന്നും മെനക്കെടേണ്ട. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ലഡ്ഡു റെസിപ്പി ഇതാ...
ചേര്‍ക്കേണ്ടവ:
കടലമാവ് - 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലക്കാപ്പൊടി, മഞ്ഞ നിറം - ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം:
കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.