വീട്ടിലുണ്ടാക്കാം ആരും കൊതിക്കുന്ന ഫലൂദ !

Sumeesh| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (11:52 IST)
പ്രായഭേതമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഐസ്ക്രീം വിഭവമാണ് ഫലൂദ. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കി കഴിക്കുന്ന പതിവ് നമുക്കില്ല. കടകളിൽ നിന്നും വാങ്ങാറാണ് പതിവ്. എന്നാൽ ഇന്ന് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ ?

ഫലൂദ ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ

സേമിയ - 100 ഗ്രാം
സാബൂനരി -100 ഗ്രാം
പാല്‍ - ഒന്നര കപ്പ്
പഞ്ചസാര - മൂന്ന് ടീസ് സ്പൂണ്‍
കസ്‌കസ് - കുറച്ച്‌
റോസ് സിറപ്പ് - കുറച്ച്‌
വാനില ഐസ്‌ക്രീം - ഒരു ബോക്സ്
കശുവണ്ടിയും ബദാമും ചെറുതായി നുറുക്കിയത്

ഇനി ഫലൂദ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കം

ആദ്യം ചെയ്യേണ്ടത് സേമിയ വേവിക്കുക എന്നതാണ്. വെള്ളം തിളപ്പിച്ച് സേമിയം ഇട്ട ശേഷം വേവുന്നതിന് മുൻപായി പഞ്ചസാര ചേർക്കുക. അൽ‌പം വെള്ളത്തോടെ തന്നെവേണം സേമിയ മാറ്റിവക്കാൻ.

കസ്കസ് വെള്ളത്തിൽ കുതിർത്തുവക്കണം. സാബൂനരി പാലിൽ വേവിച്ച് കുറുക്കണം. ഇനി ഫലൂദ അടുക്കടുക്കായി ഒരുക്കുകയാണ് വേണ്ടത്. ആദ്യം ഗ്ലാസിൽ ഒരു സ്പൂൺ സേമിയ വക്കുക. ഇതിനു മുകളിലായി സാബൂനരിയും പലും ചേർക്കുക. ഇപ്പോൾ അ‌ൽ‌പം കസ്കസും ബദാനും കഷുവണ്ടിയും ചേർക്കാം.

ഇതിന് മുകളിലായി റോസ് സിറപ്പ് അൽ‌പം തളിക്കുക. ഇനിയാണ് ഐസ്ക്രീം ചേർക്കേണ്ടത്. മൂന്നോ നാലോ സ്പൂൺ ഐസ്ക്രീം ഇതിനു മുകളിലേക്ക് ചേർക്കുന്നതോടെ രുചികരമായ ഫലൂദ തയ്യാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :