ദീപാവലിയെ വരവേല്‍ക്കാം സ്വീറ്റ് ബര്‍ഫിയിലൂടെ

ചെന്നൈ| JOYS JOY| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (15:23 IST)
ദീപാവലി ദീപങ്ങളുടെ ഉത്സവം മാത്രമല്ല, ഒപ്പം മധുരങ്ങളുടെ ഉത്സവം കൂടിയാണ്. ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ മധുരം കൈമാറുക എന്നത് ദീപാവലി നാളില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍, അങ്ങനെയൊരു മധുരം സ്വന്തം അടുക്കളയില്‍ നിര്‍മ്മിച്ചാലോ. ഇതാ ഒരു സ്വീറ്റ് ബര്‍ഫി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

കടലമാവ് - അര കപ്പ്
പഞ്ചസാര - ഒരു കപ്പ്
പാല്‍ - അര കപ്പ്
നെയ്യ്-അര കപ്പ്
തേങ്ങ ചിരകിയത്-അര കപ്പ്
ബദാം - അര കപ്പ്


ആദ്യം പാന്‍ അടുപ്പത്തു വെച്ച് ചൂടാക്കുക. ചെറുതായി ചൂടായി കഴിയുമ്പോള്‍ കാല്‍ ടീ സ്പൂണ്‍ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായാല്‍, കടലമാവ് ഇതിലേക്ക് ചേര്‍ക്കുക. ഇത് നല്ല ചുവന്ന നിറമാകുന്നതു വരെ ഇളക്കി വറുക്കുക.

നിറം മാറിക്കഴിയുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക. എന്നിട്ട്, നന്നായി തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിക്കണം. തുടര്‍ന്ന് പഞ്ചസാര ഇതിലേക്ക് ചേര്‍ക്കുക. പാലില്‍ പഞ്ചസാര നന്നായി കലങ്ങണം. അതിനാല്‍, തുടര്‍ച്ചയായി ഇളക്കേണ്ടത് ആവശ്യമാണ്.

അതിനു ശേഷം, ഇതിലേക്ക് നെയ്യും തേങ്ങയും ചേര്‍ത്ത് ഇളക്കുക. പാകം ചെയ്യുമ്പോള്‍ ഇളം ചൂടാണ് നല്ലത്.
മിശ്രിതം ഒരു വിധം കട്ടിയാകുമ്പോള്‍ വേറൊരു പാത്രത്തിലേക്കു മാറ്റി തണുക്കാന്‍ വെയ്ക്കുക. തണുത്തു കഴിയുമ്പോള്‍ മുകളില്‍ ബദാം

ചൂടാറിക്കഴിയുമ്പോള്‍ മുറിച്ച് മുകളില്‍ ബദാം വിതറി കഴിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :