വീട്ടിലുണ്ടാക്കാം നല്ല സോഫ്റ്റ് ഈന്തപ്പഴം ഹൽ‌വ !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 26 നവം‌ബര്‍ 2018 (14:40 IST)
ഈന്തപ്പഴംകൊണ്ട് നല്ല ഹൽ‌വയുണ്ടാക്കാം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇത് പരീക്ഷിച്ചു നോക്കാൻ അധികമാരും തയ്യാറാവാറില്ല. ഹൽ‌വ എന്നു കേൾക്കുമ്പോൾ പേടിക്കേണ്ട. ഈന്തപ്പഴം ഹൽ‌വ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്.

ഈന്തപ്പഴം ഹൽ‌വ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

ഈന്തപ്പഴം- 300 ഗ്രാം
പാല്‍ - ഒരു കപ്പ്
നെയ്യ് - മുക്കാല്‍ കപ്പ്
തേങ്ങാകൊത്ത് ചെറുതാക്കി അരിഞ്ഞത് - 2 പിടി
അണ്ടിപ്പരിപ്പ് വറുത്തത് - ഒരു ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി - ഒരു ടേബിൾ സ്പൂൺ
നെയ്യ് - ആവശ്യത്തിന്

ഈന്തപ്പഴം ഹ‌‌ൽ‌വ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

ഈന്തപ്പഴം കുരുകളഞ്ഞ് കുരു കളഞ്ഞ് ചെറുതാക്കി മുറിച്ചുവക്കുക. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന പാലും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി മിക്സിയിൽ അരച്ചുവച്ചിരിക്കുന്ന ഈന്തപ്പഴം തേണ്ടയും ചേർത്ത് നന്നായി ഇളക്കുക.

പാനിലേക്ക് അരക്കപ്പ് നെയ്യ് സാവധാനത്തിൽ ചേർത്തുകൊടുക്കുക ഇങ്ങനെ ചെറിയ തീയിൽ മുപ്പത് മുതൽ നാല്പത് മിനിട്ട് വരെ വേവിക്കുമ്പോൾ മിശ്രിതം പാത്രത്തിൽനിന്നുംവിട്ടുവരാൻ തുടങ്ങും. ഈ സമയം അണ്ടിപ്പരിപ്പും ഏലക്കാപ്പൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം.

ഇനി എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് ഇത് പരത്തി വക്കുക. ചൂടാറുമ്പോൾ ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുത്ത് കഴിക്കാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :