ബഷീറിന്‍റെ പ്രധാന കൃതികള്‍
|
നോവല്‍ : ബാല്യകാല സഖി ( 1944), പാത്തുമ്മയുടെ ആട് ( 1959), ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (1951), മാന്ത്രികപ്പൂച്ച (1968), താരാസ്പെഷ്യല്‍സ് (1968), പ്രേമ ലേഖനം(1943) ജീവിതനിഴല്‍പ്പാടുകള്‍( 1954) ആനവാരിയും പൊന്‍കുരിശും (1953) സ്ഥലത്തെ പ്രധാന ദിവ്യന്‍( 1951) മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ (1951) മരണത്തിന്‍റെ നിഴലില്‍ (1951) ശബ്ദങ്ങള്‍ (1947) മതിലുകള്‍(1965)
കഥകള്‍ : ആനപ്പൂട (1975) ജന്മദിനം ( 1945) വിശപ്പ് ( 1954) വിശ്വവിഖ്യാതമായ മൂക്ക് ( 1954) ഓര്‍മ്മക്കുറിപ്പ് ( 1946) പാവപ്പെട്ടവരുടെ വേശ്യ( 1952) ഒരു ഭഗവദ് ഗീതയും കുറെ മുലകളും ( 1967) ഭൂമിയുടെ അവകാശികള്‍ (1977) ചിരിക്കുന്ന മരപ്പാവ(1975) വിഡ്ഢികളുടെ സ്വര്‍ഗം (1948) യാ ഇലാഹി പ്രേം പാറ്റ (മരണാനന്തരം 2000)
Read Here: St.Thomas Day: ആനയും പുലിയും പെരുവെള്ളപ്പാച്ചിലില്‍ ഒഴുകിവരുന്ന തോറാന; പഴമക്കാരുടെ പെരുന്നാള്‍
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന് എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയും നാഷണല്‍ ബുക്ക് ട്രസ്റ്റുമാണ് പ്രസാധകര്‍.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ കൃതികള്‍ ഡോ. റൊണാള്‍ഡ് ആഷര്‍ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്തു സ്കോട്ട്ലാന്‍ഡിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മതിലുകള്‍ അതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കി. എം.എ. റഹ്മാന്‍ 'ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്‍ററി നിര്‍മ്മിച്ചു.