കുഞ്ഞു പാത്തുമ്മ ഉമ്മായുടെ അരികത്തുവന്നു കുഞ്ഞുങ്ങളോട് ചോദിച്ചു. "എന്താ കുഞ്ഞുങ്ങളേ ! കുഞ്ഞുങ്ങള്‍ പറഞ്ഞു "ഞുളു ! ഞുളൂ ! "എന്താ?' "പെപ്പപ്പേ !' "എന്താണ്' കുഞ്ഞുങ്ങള്‍ പറഞ്ഞു "കുയ്യാന ! കുയ്യാന ! "എന്തു കുയ്യാന !'
കുഞ്ഞുപാത്തുമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ വിചാരിച്ചു : വല്ല പിള്ളേരും കുഴിയാനയെപ്പിടിച്ച് ഉമ്മയുടെ ചെവിയിലിട്ടായിരിക്കുമെന്ന്. അവള്‍ ഉമ്മായുടെ അരികത്തിരുന്നിട്ടു ചോദിച്ചു.
"എന്താണുമ്മ ? ഉമ്മാ ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് ? പുരാതന ചരിത്രങ്ങള്‍ ഒക്കെ കത്തിക്കരിഞ്ഞു പൊടിഞ്ഞു ധൂളിയായിരിക്കുന്നു ! ഇനി എന്തിനുവേണ്ടി ജീവിക്കണം ?
കുഞ്ഞുപാത്തുമ്മ വീണ്ടും ചോദിച്ചു. ഉമ്മാ ഒടുവില്‍ കണ്ണീരോടെ ഗദ്ഗദത്തോടെ പറഞ്ഞു. "നിന്‍റുപ്പുപ്പാട ..... ബല്യ കൊന്പനാന .... കുയ്യാനേര്‍ന്നന്ന് ! കുയ്യാന !'
"എന്നാല്‍ ഭക്തിയോടെ ഇരുന്നോളൂ. മനസ്സിലുള്ള എല്ലാ വിചാരങ്ങളും മാറ്റുക. എന്നിട്ടു ശ്രദ്ധിക്കുക ! കൊടിയെല്ലാം പിടിച്ചുകൊണ്ട് കോളജ് പെണ്‍കുട്ടികളുടെ ഒരു വലിയ ഘോഷയാത്രയില്‍ അവര്‍ - എന്നു വെച്ചാല്‍ ഞങ്ങള്‍ ഗംഭീരമായി പാടിക്കൊണ്ടു പോകുകയാണെന്നു വിചാരിക്കൂ !'