സന്ധ്യ

കഥ- ബിജു ഗോപിനാഥന്‍

WEBDUNIA|
സന്ധ്യ

ഒന്നും എഴുതാനാഞ്ഞല്ല,വെറുതെ... ചില കുത്തിക്കുറിക്കലുകള്‍.മനസ്സിലെ വേദനകള്‍ പകര്‍ത്താനല്ല. അത്രയ്ക്ക് വേദനകളൊന്നും ഇപ്പോഴില്ലല്ലോ. അപ്പോള്‍ സന്തോഷമെന്നു പറയാമോ?അതുമില്ല, ശാന്തതയാണ്...പിന്നെ, ചിരിക്കാന്‍ പറ്റുന്നുണ്ട്.

കാടുകയറാന്‍ അനുവദിക്കരുത് എന്ന ഉറച്ച തീരുമാനത്തോടെയാണ് എഴുതാനിരുന്നത്....കാടു കയറാതെ വേറെ വഴിയില.്ളഇത്തരം കടന്നു കയറ്റങ്ങള്‍ഓര്‍മ്മകളുടെ വെളിച്ചമെത്താത്ത കാടിനെസന്തോഷിപ്പിക്കുകയേ ഉള്ളൂ എന്നു തോന്നുന്നു.

ജീവിതത്തിന്‍റെ പടക്കളങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ ദു:ഖം തോന്നിയില്ല.ഒരുതരം ആലസ്യമാണ് അനുഭവപ്പെട്ടത്.
ആ ആലസ്യത്തിന്‍റെ മേലങ്കിയില്‍ ഞാനാരോടൊക്കെയോ കയര്‍ത്തിട്ടുണ്ട്,കബളിപ്പിച്ചിട്ടുണ്ട്...ഞാന്‍ കബളിപ്പിച്ച എല്ലാവരും തന്നെ എന്നെ സ്നേഹിച്ചവരായിരുന്നു.

അത്തരത്തില്‍ ഒരുവളാണ് സന്ധ്യ. ഞാന്‍ മോഹം നല്‍കിയെന്ന് അവള്‍ പറഞ്ഞേക്കില്ല, പക്ഷേ...

സന്ധ്യ എന്‍റെ ആരായിരുന്നു എന്ന് ചികഞ്ഞ് പരിശോധിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.ആരെങ്കിലുമാവട്ടെ, എന്നോ
കളഞ്ഞുപോയതാണ് എനിക്ക് ആ സാമീപ്യം.

നിറഞ്ഞ ചിരിയോടെ ഇന്നലെ അവളെക്കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയത് ചോദിച്ചു --ജീവിതത്തെ പഠിച്ചു അല്ലേ?

അവള്‍ തൃപ്തിയോടെ തലയാട്ടി.റെയില്‍വേ സ്റ്റേഷന്‍ വരെ അവളുടെ കൂടെ ഒരു യാത്ര...പഴയതൊന്നും ഓര്‍ക്കാതെ
ഓര്‍മ്മിപ്പിക്കാതെ എന്തൊക്കെയോ എന്നോട് സംസാരിച്ചു, അവള്‍.

എന്നാല്‍ ഞാനെവിടെയായിരുന്നു? ഇരുണ്ട തടവറപോലെ തോന്നുന്നു എന്‍റെ മനസ്.ഓര്‍മ്മകളെ അവളോടൊപ്പം
സ്വതന്ത്രമാക്കാന്‍ അനുവദിക്കാറതയുള്ള പിടിവാശി...

ഞാന്‍ കാത്തിരുന്നു എന്ന് കളവു പറഞ്ഞപ്പോള്‍
അത് കളവാണെന്നറിഞ്ഞു തന്നെ
അവള്‍ ചോദിച്ചതിങ്ങനെയാണ്
--ചെമ്പകച്ചുവട്ടില്‍ ഒന്നിച്ചിരുന്ന് പൂ പെറുക്കാനായിരിക്കും, അല്ലേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :