സ്വര്‍ഗ സമാനമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ ഒരു തുണ്ട് ഭൂമി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നോ? എങ്കില്‍, ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളുടെ കേന്ദ്രമായ ഹാവര്‍ലോക് ഐലന്‍ഡിലേക്ക് പോവൂ. കീശയ്ക്ക് നല്ല കനമുണ്ടെങ്കില്‍ മാത്രമേ ഈ ഉദ്യമം നടത്താവൂ. ഇവിടെ ഒരു ഏക്കര്‍ ഭൂമിക്ക് 8.5 കോടി രൂപയാണ് വില!
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഏക്കറിന് ഏകദേശം 50 ലക്ഷം രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതിന് അനുസൃതമായി ഭൂമിയുടെ വിലയും കുതിച്ചുയരുകയാണ്.
എന്നാല്‍, ഏദന്‍ തോട്ടത്തിന് സമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്‍ഡമാന്റെ തലസ്ഥാനമായ പോര്‍ട്ട്‌ബ്ലയറില്‍ സ്ഥലത്തിന് അല്‍പ്പം വിലക്കുറവുണ്ട്. ഏക്കറിന് 3.5 കോടി രൂപയാണ് ഇവിടെ. ആന്‍ഡമാന്റെ വിനോദ സഞ്ചാര മാഹാത്മ്യം ശരിയായി പിടികിട്ടിയതോടെ ബില്‍ഡര്‍മാര്‍ ഇവിടം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. സ്വര്‍ഗത്തില്‍ ഇടം തേടുന്നവര്‍ക്ക് വില്ലകള്‍ പണിതീര്‍ത്ത് വിറ്റഴിക്കുകയാണ് ഇവരുടെ ലക്‍ഷ്യം.