‘വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളെ ഇനി ഏറ്റെടുക്കാ‍നാകും‘

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ഇന്ത്യന്‍ ബാങ്കുകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് ഇന്ത്യയിലും വന്‍ അവസരങ്ങള്‍ നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ ശാഖകള്‍ ആരംഭിക്കുകയോ ഉപസ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്യാം . ഇത്തരം സ്ഥാപനങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്ന നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളെ ഏറ്റെടുക്കുകയുമാവാം. ഉപസ്ഥാപനങ്ങള്‍ തുടങ്ങുന്ന ബാങ്കുകള്‍ക്ക് ധാരാളം സ്വാതന്ത്ര്യം അനുവദിക്കും.

ബാങ്ക് ലൈസന്‍സുകള്‍ ഏതു സമയത്തും അനുവദിക്കുന്ന തീരുമാനം ഉടന്‍ കൈക്കൊള്ളും. ഇപ്പോള്‍ ഒന്നിച്ച് അപേക്ഷ ക്ഷണിച്ച് അതിന്മേല്‍ തീരുമാനമെടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :