സന്തോഷ് പണ്ഡിറ്റിനെ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സന്തോഷ് പണ്ഡിറ്റിനെതിരായി വീണ്ടും രോഷപ്രകടനം. പണ്ഡിറ്റിനെ അണിയിക്കാനാണ് ശ്രമം നടന്നത്. തിരുവനന്തപുരം പൂജപ്പുരയില്‍ വച്ച് തിരുമല സ്വദേശി ബാബുവാണ് പണ്ഡിറ്റിനെ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിച്ചത്. പക്ഷേ ബാബുവിന് ശരിക്കും പണികിട്ടി. പണ്ഡിറ്റിന്റെ ആരാധകരുടെ കൈച്ചൂട് ഇയാള്‍ നന്നായി അനുഭവിച്ചറിഞ്ഞു.

രാധാസ് ഫാഷന്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് പണ്ഡിറ്റ് എത്തിയപ്പോഴാണ് സംഭവങ്ങള്‍ നടന്നത്. മലയാള സിനിമയിലെ മാലിന്യമായ സന്തോഷ് പണ്ഡിറ്റിനെ പുറത്താക്കണം എന്ന മുദ്രാവാക്യവുമായി ബാബു രംഗത്തെത്തുകയായിരുന്നു. പണ്ഡിറ്റിന് ഇയാള്‍ ചെരുപ്പുമാല ചാര്‍ത്തും എന്ന ഘട്ടം വന്നപ്പോള്‍ ആരാധകര്‍ രംഗത്തെത്തി. ഇയാളെ നന്നായി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പെരിന്തല്‍മണ്ണയില്‍ നിന്ന് തക്കാളിയേറും മുട്ടയേറും കിട്ടിയതിന്റെ ഓര്‍മ്മയിലാവാം, ഉദ്ഘാടനത്തിന് വിളിച്ചപ്പോള്‍ തന്നെ പണ്ഡിറ്റ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

പണ്ഡിറ്റിനെ മലയാളസിനിമയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പുതുവത്സര ദിനത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസസമരം നടത്തിയ ആളാണ് ബാബു.

മുമ്പ് പെരിന്തല്‍മണ്ണയിലെ സംഗീത ജംഗ്ഷനില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാന്‍ ചെന്നപ്പോഴും ജനക്കൂട്ടം പണ്ഡിറ്റിനെ ആക്രമിച്ചിരുന്നു. രോഷാകുലരായ ഒരുകൂട്ടം ആളുകള്‍ പണ്ഡിറ്റിന് നേരെ തക്കാളിയും മുട്ടയുമെറിയുകയായിരുന്നു. ഒരു തക്കാളി സന്തോഷ് പണ്ഡിറ്റിന്‍റെ മുഖത്തുതന്നെ കൊണ്ടു. ഒടുവില്‍ സന്തോഷിനെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് വേദിക്ക് പിന്നിലേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു. മടങ്ങിപ്പോകാനായി ഇറങ്ങുമ്പോഴാണ് സന്തോഷിന്റെ മുഖത്ത് മുട്ടയേറ് കൊണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :