‘കേരളത്തിനുള്ള ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചിട്ടില്ല‘ : കെ വി തോമസ്
തിരുവനന്തപുരം|
WEBDUNIA|
PRO
കേരളത്തിനുള്ള ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രഫസര്‍ കെ വി തോമസ് .അധികമായി അനുവദിച്ച ഭക്ഷ്യധാന്യങ്ങളില്‍ അമ്പത്തിയേഴു ശതമാനം മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചിട്ടുള്ളത്.
സാമ്പത്തിക വര്‍ഷം അവസാനിച്ചത് കൊണ്ട് അധികവിഹിതം ഏറ്റെടുക്കുനുള്ള സമയപരിധിയും അവസാനിച്ചു. ഇത് നീട്ടി നല്‍കുന്ന കാര്യം കേന്ദ്രധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കെ വി തോമസ് പറഞ്ഞു.
ഭക്ഷ്യധാന്യവിഹിതം കുറച്ചുവെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കെ വി തോമസുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.