സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 5000 കോടി രൂപയുടെ ഇടിവ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വന്‍ ഇടിവ്. 2012-ല്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ അയ്യായിരം കോടി രൂപയുടെ കുറവാണ് ഉണ്ടായത്. ഈ വര്‍ഷം ആദ്യം സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 14,000 കോടി രൂപയായിരുന്നു. ഇത് 9,000 കോടി രൂപായി കുറഞ്ഞതായി സ്വിസ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ നിക്ഷേപകരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തയ്യാറായതോടെയാണ് നിക്ഷേപത്തിലെ വന്‍ ഇടിവ് ഉണ്ടായതെന്ന് കരുതുന്നു. സ്വിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതായി ആക്ഷേപം ഉയര്‍ന്നതോടെയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. ഇരട്ടനികുതി കരാര്‍ പുതുക്കിയശേഷം 2010 ഏപ്രിലിന് ശേഷമാണ് നിക്ഷേപകരുടെ വിവരം വെളിപ്പെടുത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തയ്യാറായത്. ഇതനുസരിച്ച് നികുതിവെട്ടിച്ച് സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച 232 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ ഈ മാസമാദ്യം ഇന്ത്യ സ്വിറ്റ്‌സര്‍ലന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
വിദേശനിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സ്വിസ് ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ വിവരം നല്‍കുന്നത് തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും എന്ന നിലപാടാണ് ബാങ്ക് അധികൃതര്‍ സ്വീകരിച്ചത്.