വിദേശത്ത് നിന്നുള്ള സ്വര്‍ണകടത്തില്‍ ഈ വര്‍ഷം 40% വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതും ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പ്രാദേശിക നികുതികള്‍ വര്‍ദ്ധിച്ചതുമാണ് സ്വര്‍ണക്കടത്തില്‍ വര്‍ദ്ധനയുണ്ടാക്കുന്നത്.
കഴിഞ്ഞ വര്‍ഷം 102 ടണ്‍ സ്വര്‍ണമാണ് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയത്. ഈ വര്‍ഷം 140 ടണ്‍ അനധികൃത സ്വര്‍ണം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ആദ്യം സര്‍ക്കാര്‍ ഇറക്കുമതി തീരുവ നാല് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിരുന്നു. ബാങ്കുകള്‍ ഗാര്‍ഹികോപയോഗങ്ങള്‍ക്ക് ചരക്കടിസ്ഥാനത്തില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യരുതെന്ന് റിസര്‍വ് ബാങ്ക് അടുത്തിടെ ഉത്തരവിറക്കിയിരുന്നു.