കൊച്ചി: സ്വര്‍ണവിലയില്‍ വ്യാഴാഴ്ച നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 22,720 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2840 രൂപയായി. ബുധനാഴ്ച സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 22,800 രൂപയായിരുന്നു. ഫെബ്രുവരി മാസത്തേ ഏറ്റവും കൂടിയ നിരക്കായിരുന്നു അത്.