സുസ്മിത സെന്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

തൃശൂര്‍| WEBDUNIA| Last Modified ചൊവ്വ, 29 മാര്‍ച്ച് 2011 (10:59 IST)
PRO
PRO
ബോളിവുഡ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി തെരഞ്ഞെടുത്തു. ജ്വല്ലേഴ്‌സിന്റെ 'സങ്കല്പ്' ബ്രൈഡല്‍ കളക്ഷന്റെ ബ്രാന്‍ഡ് അംബാസഡറായി സുസ്മിതയെ നിയമിച്ചതായി കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ അറിയിച്ചു.

ബാംഗ്ലൂര്‍ പാലസില്‍ നടന്ന ചടങ്ങിലാണ് സുസ്മിതയെ അംബാസഡറായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സുസ്മിത സെന്‍ 'സങ്കല്പ്' ബ്രൈഡല്‍ കളക്ഷന്‍ പുറത്തിറക്കി. ഇത് ഏപ്രില്‍ ആദ്യവാരം മുതല്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും അധികൃതര്‍ അറിയിച്ചു.

'സങ്കല്പ്' ബ്രൈഡല്‍ കളക്ഷന്റെ പരസ്യഗാനത്തിന് ഓരോ ഭാഷയിലെയും പ്രഗല്‍ഭരാണ് വരികള്‍ എഴുതിയത്. സംഗീത സംവിധായകന്‍ ജി വി പ്രകാശ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത പരസ്യചിത്രത്തിന് ക്യാമറാമാന്‍ തിരു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മുംബൈയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ സുരേഷ് നടരാജന്‍ ആണ് പത്രപ്പരസ്യങ്ങള്‍ക്ക് വേണ്ടി ഫോട്ടോകള്‍ എടുത്തിട്ടുള്ളത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ സ്ഥാപനമായ നേത്ര അഡ്വര്‍ടൈസിംഗ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :