ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 12 മാര്‍ച്ച് 2013 (10:52 IST)
PRO
ആദ്യ ലേലത്തില്‍ ആവശ്യക്കാര്‍ ഇല്ലാതിരുന്ന 2ജി സ്പെക്ട്രം സിഡിഎംഎ പുനര്‍ലേലത്തില്‍ പങ്കെടുത്ത് ഒരേയൊരു കമ്പനി. എട്ടു സര്‍ക്കിളുകളിലെ സ്പെക്ട്രം 3,639 കോടി രൂപയ്ക്ക് സിസ്റ്റമ ശ്യാം ടെലിസര്‍വീസസിനാണ് ലഭിച്ചത്.
പുനര്‍ലേലത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചത് 19,400 കോടി രൂപയാണ്. സുപ്രീം കോടതി റദ്ദാക്കിയ ലൈസന്‍സിന് റഷ്യന്‍ സംയുക്ത സംരംഭമായ സിസ്റ്റമ ശ്യാമിന് തിരിച്ചുനല്‍കേണ്ട 1626 കോടി കിഴിച്ച് സര്‍ക്കാരിനു കിട്ടുന്നത് നിസ്സാര തുക മാത്രമാണ്.
122 ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് 2ജി സ്പെക്ട്രം ലേലം ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ നടത്തിയ ആദ്യ ലേലത്തില്‍ അഞ്ചു കമ്പനികള്‍ പങ്കെടുത്തിരുന്നു.
800 മെഗാഹെര്‍ട്സ് സ്പെക്ട്രം ഉപയോഗിക്കുന്ന ഏതാനും സര്‍ക്കിളുകളില്‍ ഒരു കമ്പനി പോലും ലേലത്തില്‍ പങ്കെടുത്തില്ല. യത്. ആദ്യ ലേലത്തില്‍ 27,000 കോടി ലക്ഷ്യമിട്ടിടത്ത് 9407 കോടിയാണ് ലഭിച്ചത്.
മൂന്നു റൗണ്ടുകള്‍ മാത്രമാണ് ലേലം നടന്നതെന്നും പങ്കെടുത്ത ഏക കമ്പനി സിസ്റ്റമ ശ്യാം മിനിമം തുകയ്ക്ക് എട്ടു സര്‍ക്കിളുകള്‍ സ്വന്തമാക്കിയതായും ടെലികോം സെക്രട്ടറി ആര്‍ ചന്ദ്രശേഖര് അറിയിച്ചു.
61 ബ്ലോക്കുകളിലാണ് ലേലം നടത്തിയത്. ഇതില്‍ 24 ബ്ലോക്കുകള്‍ സിസ്റ്റമ ശ്യാമിന് ലഭിച്ചു. 2010ല്‍ 3ജി സ്പെക്ട്രം ലേലത്തില്‍ 11 കമ്പനികളാണ് പങ്കെടുത്തത്. 34 ദിവസം കൊണ്ട് 183 റൗണ്ടുകള്‍ ആയി ആയിരുന്നു ലേലം.
ഡല്‍ഹി, കോല്‍ക്കത്ത, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, കേരള, ഉത്തര്‍പ്രദേശ് (വെസ്റ്റ്), പശ്ചിമ ബംഗാള്‍ സര്‍ക്കിളുകളില്‍ സിഡിഎംഎ സ്പെക്ട്രം നേടിയതായി സിസ്റ്റമ ശ്യാം ടെലി സര്‍വീസസ് അറിയിച്ചു. മുംബൈ, മഹരാഷ്ട്ര, യുപി ഈസ്റ്റ് സര്‍ക്കിളുകളില്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കും.