വിപ്രോ ഇന്‍ഫോടെകിന്റെ പവര്‍ പിസി വിപണിയില്‍

കൊച്ചി| WEBDUNIA| Last Modified ശനി, 23 ഫെബ്രുവരി 2013 (10:31 IST)
PRO
വിപ്രോ ലിമിറ്റഡിന്‍റെ ഐടി ബിസിനസ് യൂണിറ്റ് ആയ വിപ്രോ ഇന്‍ഫോടെക് സൂപ്പര്‍ ജീനിയസ് ഡെസ്ക്ടോപ് നിരയില്‍പ്പെടുന്ന പവര്‍ പിസി വിപണിയിലെത്തിക്കും. പവര്‍ ബാക്ക് അപ് സൗകര്യമുണ്ടെന്നതാണു ഡെസ്ക്ടോപ്പിന്‍റെ പ്രത്യേകത. ഈ ഉത്പന്നം ആദ്യമായി ലഭ്യമാകുന്നതു കേരളത്തിലാണ്.

വിപ്രോ സൂപ്പര്‍ ജീനിയസ് പവര്‍ കംപ്യൂട്ടറുകള്‍ക്ക് 120 മിനിട്ടു വരെ ബാക്ക് അപ് നല്‍കാന്‍ കഴിയും. കൂടാതെ വിപ്രോയുടെ പരിസ്ഥിതി സൗഹൃദ ഗ്രീന്‍ ഉത്പന്നങ്ങളില്‍പ്പെടുന്ന ഈ ഡെസ്ക്ടോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അന്‍പതു ശതമാനം വരെ കുറഞ്ഞ തോതില്‍ വൈദ്യുതി മതി.

100 - 300 വോള്‍ട്ട് എന്ന ആഗോള വോള്‍ട്ടെജ് നിരയാണു ഡെസ്ക് ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി വ്യതിയാനങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിയും. കൂടാതെ കോള്‍ഡ് സ്റ്റാര്‍ട്ട് ഓപ്ഷനുള്ളതിനാല്‍ വൈദ്യുതിയില്ലാതിരിക്കുമ്പോള്‍ പോലും ഇന്‍റഗ്രേറ്റഡ് പവര്‍ ബാക്ക് അപ് ഉപയോഗിച്ചു കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :