സാമ്പത്തിക പ്രതിസന്ധി: അഞ്ചിന പദ്ധതിയുമായി കേന്ദ്രം

കൊച്ചി| WEBDUNIA|
PRO
PRO
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന പദ്ധതിക്ക് കേന്ദ്രം ഒരുങ്ങുന്നു. പുതിയ സാമ്പത്തിക നടപടികള്‍ ഈയാഴ്ച തന്നെ തുടങ്ങുമെന്നാ‍ണ് അറിയുന്നത്. നിക്ഷേപകരുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചും ഓഹരി വിപണിയില്‍ ഉണര്‍വ് സൃഷ്‌ടിച്ചും പ്രതിസന്ധി മറികടക്കാനാണ് ധനമന്ത്രാലയത്തിന്റെ തിരുമാനം.

സാമ്പത്തിക പ്രതിസന്ധി പറിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം അഞ്ച് പദ്ധതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്ന്- കല്‍ക്കരി, റോഡ് മേഖലകള്‍ക്കായി പ്രത്യേക നിയന്ത്രണ ഏജന്‍സി, രണ്ട്- റെയില്‍വേ ടിക്കറ്റ് നിരക്കും പ്രകൃതി വാതകത്തിന്റെയും വില നിശ്ചയിക്കാന്‍ സ്വതന്ത്ര ഏജന്‍സി, മൂന്ന്- രാജ്യത്തെ ചില പ്രമുഖ കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍, നാല്- നിക്ഷേപകരുടെ വിശ്വാസം നേടാന്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുക, അഞ്ച്- വന്‍കിട പദ്ധതികൾക്ക് അനുമതി വേഗത്തിലാക്കുക തുടങ്ങിയവയാണ് അഞ്ചിന പദ്ധതികള്‍.

എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ ചിദംബരം തയ്യാറാക്കുന്ന സമഗ്ര പദ്ധതി കാര്യമായ ഗുണം ചെയ്യില്ലെന്നാണ്. പദ്ധതികൾക്ക് അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് അതിന് പ്രധാന പ്രശ്നമെന്നും വിദഗ്ധര്‍ പറയുന്നത്.

ചിദംബരത്തിന്റെ അഞ്ചിന പദ്ധതികളിള്‍ ഹ്രസ്വകാല ആശ്വാസം പകരുന്നതല്ലെന്ന് സെന്റര്‍ ഫോ പോളിസി റിസര്‍ച്ചിലെ പ്രൊഫസറും പ്രമുഖ ധനകാര്യ വിദഗ്ധനുമായ ബിബേക് ഡിബ്രോയ് പറഞ്ഞു. പുതിയ തീരുമാനങ്ങളൊന്നും ഉടനടി ഫലം നൽകുന്നവയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് ഉപരിയായി അവ നടപ്പാക്കുള്ള ഇച്ഛാശക്തിയാണ് വേണ്ടതെന്ന് എച്ച് ഡി എഫ് സി ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :