സാമ്പത്തിക തളര്‍ച്ച; ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 23 ഓഗസ്റ്റ് 2013 (09:28 IST)
PRO
വരും മാസങ്ങളില്‍ ബാങ്കുകളുടെ കിട്ടാക്കടം സാമ്പത്തിക മേഖലയിലെ തളര്‍ച്ച മൂലം ക്രമാതീതമായി ഉയരുമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സി രംഗരാജന്‍ അറിയിച്ചു.

സാമ്പത്തിക രംഗത്ത് വരുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ട് ബാങ്കുകള്‍ മുന്നോട്ടു പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പുതിയ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ ബാങ്കുകള്‍ കരുതലോടെ നീങ്ങണം. പൊതു മേഖലാ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ കിട്ടാക്കടം മൊത്തം വായ്പകളുടെ നാലു ശതമാനത്തിന് മുകളിലാണ്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :