റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കുകളില്‍ മാറ്റമില്ല

മുംബൈ| WEBDUNIA|
PTI
PTI
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. പുതിയ വായ്പാ നയത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. കൂടാതെ റിപ്പോ, റിവേഴസ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയിലും റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

നിലവില്‍ റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ 7.25 ശതമാനവും കരുതല്‍ ധനാനുപാതം നാല് ശതമാനവുമാണ്. റിപ്പോയ്ക്കും റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

രൂപയുടെ മൂല്യം പിടിച്ച് നിര്‍ത്തുന്നതിലാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യ്മെന്നും ബാങ്കുകളുടെ പണലഭ്യത ചുരുക്കിയ നടപടി താല്‍ക്കാലികം മാത്രമാണെന്നും ഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കാനാണ് സാധ്യതയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :