സര്‍വ്വതിനും വില കൂടി; നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

എറണാകുളം| WEBDUNIA|
PRO
PRO
ബജറ്റ് കഴിഞ്ഞതോടെ നിമ്മാണ മേഖലയിലെ സാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നു. ഇത് നടന്നുവന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ടിഎംടി. കമ്പിയുടെയും സിമന്റിന്റെയും കരിങ്കല്ലിന്റെയും വില ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. കമ്പിയ്ക്ക് കിലോഗ്രാമിന്‌ 18 രൂപയാണ്‌ വര്‍ദ്ധിച്ചത്. ഇത് നിര്‍മ്മാണ മേഖലയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക കാരണമാക്കിയിട്ടുണ്ട്.

ഒരു നിശ്ചിത ബജറ്റിന്‌ ചെറിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്നവര്‍ക്കാണ്‌ ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്. കമ്പിയ്ക്ക് വിലവര്‍ദ്ധിച്ചതിന്‌ പിന്നാലെ സിമന്‍റിനും വിലവര്‍ദ്ധിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. തമിഴ്‍നാട്ടില്‍ പവര്‍ക്കട്ട് ഉള്ളതിനാല്‍ നിര്‍മ്മാണ സാധനങ്ങളുടെ ഉല്‍പ്പാദനവും കുറഞ്ഞിട്ടുണ്ട്. മാത്രമല്ല ബജറ്റില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ സ്വീകരിച്ച നിലപാട് ഒട്ടുമിക്ക സാധനങ്ങളുടെ വിലകയറ്റത്തിന്‌ കാരണമായി.

കേരളത്തില്‍ ലഭ്യമാകുന്ന കമ്പികള്‍ക്കൊക്കെത്തന്നെ വില കിലോയ്‌ക്ക് 59-60 രൂപയാണിപ്പോള്‍. ആറുമാസം മുമ്പ്‌ ഇതിന്‌ വില കിലോയ്‌ക്ക് 42-45 റേഞ്ചിലായിരുന്നു. ബ്രാന്‍റ് മാറുന്നതിന്‌ അനുസരിച്ച് വിലയിലും വ്യത്യാസം വരുന്നു. മണലിന്‍റെ ലഭ്യത കുറവ്. പാറപ്പൊടിയുടെ ഡിമാന്‍റ് വര്‍ദ്ധനവ് ഇതെല്ലാം കൂടിയായപ്പോള്‍ ആകെ നട്ടം തിരിയുകയാണ്‌ നിര്‍മ്മാണ മേഖല ആളുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :