സമ്പദ്ഘടനയ്ക്ക് 5.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ആര്‍ബിഐ പ്രതീക്ഷ
മുംബൈ|
WEBDUNIA|
Last Modified ശനി, 5 ഒക്‌ടോബര്‍ 2013 (12:52 IST)
രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് 5.5 ശതമാനം വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കൈവരിക്കാനാവുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. നിലവില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണ്
കയറ്റുമതിയുടെ തോത് വര്‍ദ്ധിച്ചതും കാര്‍ഷിക മേഖലയില്‍ മികച്ച വിളവെടുപ്പ് ലഭിച്ചതുമാണ് വളര്‍ച്ചാ നിരക്ക് കൂടാന്‍ സഹായിക്കുന്ന ഘടകങ്ങളെന്നും ബോര്‍ഡ് യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 4.4 ശതമാനമായി കുറഞ്ഞിരുന്നു. പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഇത്.