സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിനു 37.5 രൂപയാണ് വെട്ടിക്കുറച്ചത്. വന്‍കിട ഉപഭോക്താക്കളുടെ ഡീസല്‍ വിലയില്‍ 1.19 രൂപയുടെ വില വര്‍ധന വരുത്തിയതിന് തൊട്ടു പിന്നാലെയാണ് പാചക വാതക സിലിണ്ടറിന് കുറച്ചത്.
ഡീസല്‍ വില വര്‍ധനവ് ഞായറാഴ്ച അര്‍ധ രാത്രിയോടെ നിലവില്‍ വരും. പെട്രോള്‍ വെള്ളിയാഴ്ച ലിറ്ററിന് 1.40 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 128.57 ഡോളറില്‍ നിന്നും 131 ഡോളാറായി വര്‍ധിച്ചതാണ് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായി എണ്ണക്കമ്പനികള്‍ പറഞ്ഞത്.