സംസ്ഥാനത്തെ റോഡ് വികസനം; 174 കോടി രൂപ അനുവദിച്ചു

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (11:24 IST)
PRO
സംസ്ഥാനത്ത് റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് 174 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.

വിവിധ ജില്ലകളിലായി 23 റോഡുകളും നാല് പാലങ്ങളും നിര്‍മ്മിക്കുന്നതിനാണ് ധനസഹായം. ആദ്യം 123.45 കോടി രൂപയും തുടര്‍ന്ന് 50 കോടിയും കിട്ടുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 513.78 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് നബാര്‍ഡ് സഹായം കിട്ടിയിരുന്നു. ഇതനുസരിച്ച് 73 പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :