ശാരദാ ഗ്രൂപ്പിന്റെ തകര്‍ച്ച: മമതയെ കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധി

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂല കമ്പനിയായ ശാരദ ഗ്രൂപ്പിന്‍െറ നിയന്ത്രണത്തിലുള്ള ചിട്ടിക്കമ്പനിയുടെ തകര്‍ച്ച മമതാ ബാനര്‍ജിയെയും പാര്‍ട്ടിയെയും കൊണ്ടുചെന്നെത്തിക്കുന്നത് ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണെന്ന് സൂചനകള്‍. ചിട്ടിക്കമ്പനിയിലെ നിക്ഷേപകരുടേയും ഏജന്‍റുമാരുടേയും രോഷം മമതാ സര്‍ക്കാര്‍ എങ്ങനെ നേരിടും എന്നാണ് കണ്ടറിയേണ്ടത്. ചിട്ടിക്കമ്പനിയിലെ ഒരു നിക്ഷേപകന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്.

ശാരദ ഗ്രൂപ് ചെയര്‍മാന്‍ സുദിപ്ദോ സെന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ശാരദ ഗ്രൂപ്പിന് കീഴിലുള്ള മാധ്യമ സ്ഥാപനങ്ങളും നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ജീവനക്കാര്‍ക്കുള്ള ശമ്പളം മാസങ്ങളായി മുടങ്ങിയതോടെ പത്രങ്ങളും ചാനലുകളും പ്രവര്‍ത്തനം തന്നെ നിര്‍ത്തിയിരിക്കുകയാണ്.

ചിട്ടിക്കമ്പനിയുടെ തകര്‍ച്ചയോടെ സംസ്ഥാനത്തെ മറ്റ് ചിട്ടിക്കമ്പനികളും തകര്‍ച്ചയുടെ വക്കിലാണ്. പ്രതിസന്ധി മറികടക്കാന്‍ മമത സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും എന്നാണ് വിവരം.

ശാരദ ഗ്രൂപ്പുമായി മമതയ്ക്കും പാര്‍ട്ടിയ്ക്കും ബന്ധമില്ലെന്ന് തൃണമൂല്‍ രാജ്യസഭാ എം പി കുനാല്‍ ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :