വ്യവസായിക വളര്‍ച്ചയില്‍ ഇടിവ്

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്തിന്റെ വ്യവസായിക വളര്‍ച്ചയില്‍ വീണ്ടും ഇടിവ് . 2010 ഡിസംബറിലെ കണക്കനുസരിച്ച് വളര്‍ച്ചാനിരക്ക് 1.6 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. 2009ല്‍ 18 ശതമാനമായിരുന്നു വ്യവസായിക വളര്‍ച്ച.

ഉത്പ്പാദനമേഖലയിലുണ്ടായ തളര്‍ച്ചയാണ് വ്യാവസായിക വളര്‍ച്ചയില്‍ പ്രതിഫലിച്ചിരിക്കുന്നത്. മൈനിംഗ്, മൂലധന സാധന മേഖല എന്നിവയില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ വൈദ്യുതോല്‍പ്പാദന മേഖലയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും മെച്ചമുണ്ടാക്കാനായത്.

ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ വളര്‍ച്ചാനിരക്ക് 8.6 ശതമാനമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :