മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 5 ജനുവരി 2011 (11:56 IST)
കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കമ്പനിയായ സൂസ്ലോണ്‍ എനര്‍ജിയെ ഏറ്റെടുക്കാന്‍ സ്പാനിഷ് കമ്പനി രംഗത്ത്. സ്പെയിന് ആസ്ഥാനമായുള്ള ഗാമെസാ കോര്പറേഴന് ടെക്നോളജിയാണ് രംഗത്തെത്തിയിരിക്കുന്നത്. സുസ്ലോണിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാനാണ് ഗാമെസയുടെ പദ്ധതിയെന്നാണ് സൂചന.
തുളസി തന്തിയും കുടുംബവുമാണ് സൂസ്ലോണ്‍ കമ്പനിയുടെ ഉടമകള്‍. ഇവരുടെ കൈവശം 58.14 ശതമാനം ഓഹരികളാണ് നിലവിലുള്ളത്. പ്രമുഖ ധനകാര്യ സ്ഥാപനമായ മെറില്‍ ലിഞ്ചാണ് ഇടപാടില്‍ ഉപദേഷ്ടാക്കളായി പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.
അതേസമയം, വില സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓഹരി ഒന്നിന് 77 രൂപ നിരക്കിലായിരിക്കും ഇടപാട്. സുസ്ലോണിന് 13,685 കോടി രൂപയുടെ വിപണി വിഹിതമുണ്ടെന്ന കണക്കുകൂട്ടലിലാണ് ഇത്. ലോകത്തെ തന്നെ ഏറ്റവും വലിയ കാറ്റാടി യന്ത്ര നിര്‍മാണ കമ്പനികളാണ് ഗാമെസയും സുസ്ലോണും.
2009-10ല്‍ ഗാമെസയുടെ വിറ്റുവരവ് 19,298 കോടി രൂപയായിരുന്നു. എന്നാല്‍, സുസ്ലോണ്‍ ഗ്രൂപ്പിന്റേത് 20, 620 കോടിയായിരുന്നു. ഗാമെസ 20 രാജ്യങ്ങളിലായി 18, 000 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുത പദ്ധതി സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, സുസ്ലോണ്‍ 25 രാജ്യങ്ങളിലായി 15,000 മെഗാവാട്ടിന്റെ പദ്ധതിയാണ് സ്ഥാപിച്ചിരിക്കുന്നത്.