വെള്ളം നനഞ്ഞാല്‍ പ്രശ്നമില്ലാത്ത ഫോണുമായി സാംസംഗും

WEBDUNIA|
PRO
PRO
വെള്ളം നനഞ്ഞാലും പ്രശ്നമില്ലാത്ത ഫോണുമായി സാംസംഗും രംഗത്തെത്തി.ഏതു തരത്തിലുള്ള കാലാവസ്ഥ വ്യതിയാനങ്ങളിലും സുരക്ഷിതമായിരിക്കുന്ന സാംസംഗിന്റെ പുതിയ മോഡലാണ് ഗാലക്‌സി എസ് 4 ആക്റ്റീവ്.

വെള്ളവും പൊടിയും ഒന്നും ഈ മോഡലിന് പ്രശ്നമേയല്ല. അരമണിക്കൂറോളം വെള്ളത്തില്‍ കിടന്നാലും ഈ ഫോണിനു ഒന്നും സംഭവിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ ഗാലക്‌സി എസ് 4 ആക്റ്റീവിന്റെ ഹെഡ് ഫോണും വാട്ടര്‍ റെസിസ്റ്റന്റാണ്.

151 ഗ്രാം ഭാരമുള്ള ഗാലക്‌സി എസ് 4 ആക്റ്റീവിന്റെ വണ്ണം 9.1 എം‌എമാണ്. 1.9 ജീച്ച്എസ് ക്വോഡ് പ്രോസസറും 5 ഇഞ്ചിന്റെ എച്ച് ഡിസ്‌ക്രീനുമാണ് ഉപയോഗിച്ചിരിക്കുന്നത്.

8 മെഗാ പിക്‌സല്‍ ക്യാമറയും അതില്‍ അക്വാ മോഡ് സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്.
അക്വാ മോഡ് സാങ്കേതികവിദ്യയുള്ളതിനാല്‍ ജലത്തിനടിയിലും ഈ ഫോണിന്റെ ക്യാമറയിലൂടെ തെളിമയോടെ ചിത്രങ്ങളും വിഡിയോയും പകര്‍ത്താനാവും

അര്‍ബന്‍ ഗ്രേ, ഡൈവ് ബ്ലൂ, ഓറഞ്ച് എന്നീ കളറുകളിലായിരിക്കും ഗാലക്‌സി എസ് 4 ആക്റ്റീവ് പുറത്തിറക്കുക. യുണൈറ്റഡ് സ്റ്റേയിസിലും സ്വീഡനിലുമാണ് ഈ മോഡല്‍ ആദ്യം ഇറക്കുക. സാംസംഗ് ഗാലക്‌സി എസ് 4 ആക്റ്റീവിന്റെ വില വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :