വെളിച്ചെണ്ണ സബ്‌സിഡി പരിഗണനയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
വെളിച്ചെണ്ണയ്ക്ക് സബ്സിഡി പരിഗണനയിലെന്ന് കാര്‍ഷികവകുപ്പ് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. ഉത്പാദന ചെലവിലെ വര്‍ദ്ധനയുംപണപ്പെരുപ്പവും പരിഗണിക്കുമ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കൃഷി ഭവനുകള്‍ വഴി 5666 ടണ്‍ സംഭരിച്ചിട്ടുണ്ട്. കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്‍റലിന്‌ 6300 രൂപയായും ഉണ്ടക്കൊപ്രയുടെ താങ്ങുവില 5975 രൂപയായും വര്‍ദ്ധിപ്പിക്കാനാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്.

താങ്ങുവില സംഭരണം മൂലം നാഫെഡിനുണ്ടാവുന്ന നഷ്ടത്തിന്‍റെ 100 ശതമാനവും നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായും കാര്‍ഷിക നയം പ്രഖ്യാപിക്കുന്നതിനൊപ്പം നാളീകേര നയവും പ്രഖ്യാപിക്കുമെന്നും മന്ത്രി
കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :