വിഷു-ഈസ്റ്റര്‍ വിപണന മേളകളുടെ ഭാഗമായി സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള ഹൈപ്പര്‍ സൂപ്പര്‍- ലാഭം മാര്‍ക്കറ്റുകളും പീപ്പിള്‍ ബസാറുകളും പ്രത്യേക വിഷുച്ചന്തകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കും.
എന്നാല്‍ സര്‍ക്കാരിന്റ സാമ്പത്തിക പ്രതിസന്ധി കാരണം കണ്‍സ്യൂമര്‍ഫെഡില്‍ വിഷുവിന് 20% മാത്രം വിലക്കുറവ്. സപ്ലൈകോയ്ക്ക് തുല്യമായ വിലക്കുറവിലാണ് എല്ലാവര്‍ഷവും വിഷുവിന് സാധനങ്ങള്‍ നല്‍കിയിരുന്നതെങ്കിലും ഇത്തവണ സബ്സിഡി 20 ശതമാനമാക്കി നിജപ്പെടുത്തുകയായിരുന്നു. ഇന്നു മുതല്‍ 19 വരെയാണ് വിഷു ഈസ്റ്റര്‍ ഫെയര്‍.