കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 26 മാര്‍ച്ച് 2014 (13:01 IST)
PRO
തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്.
ഒരു പവന്‍ സ്വര്‍ണത്തിന് 21,880 രൂപയും ഗ്രാമിന് 2,735 രൂപയുമാണ് നിലവിലെ വില. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.