നാലാം ക്ലാസുകാരനു പീഡനം: 32 കാരന്‍ പിടിയില്‍

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 20 മാര്‍ച്ച് 2014 (15:55 IST)
PRO
പത്തു വയസുള്ള ബാലനെ കഴിഞ്ഞ പത്ത് മാസങ്ങളായി തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനം നടത്തിയതുമായി ബന്ധപ്പെട്ട് 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാലടി മാണിക്യമംഗലം തോട്ടകം സ്വദേശി അയ്യപ്പദാസാണു പൊലീസ് വലയിലായത്. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്നള്‍ കാണിച്ച് വശീകരിച്ചായിരുന്നു പീഡനത്തിനു തുടക്കമിട്ടത്.

എന്നാല്‍ പീഡനം സഹിക്കവയ്യാതായതോടെ ബാലന്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കാലടി എസ്.ഐ ശ്രീകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :