വില്‍പ്പന ഇരട്ടിയാക്കാന്‍ യമഹ

കൊല്‍ക്കത്ത| WEBDUNIA| Last Modified ശനി, 28 മെയ് 2011 (18:07 IST)
ഈ വര്‍ഷം ബൈക്കുകളുടെ വില്‍പ്പന ഇരട്ടിയാക്കാനാണ് ലക്‍ഷ്യമിടുന്നതെന്ന് ജപ്പാനീസ് മോട്ടോര്‍ബൈക്ക് നിര്‍മ്മാതാക്കളായ യമഹയുടെ ഇന്ത്യന്‍ വിഭാഗം അധികൃതര്‍ അറിയിച്ചു. വില്‍പ്പന 500,000 യൂണിറ്റായി വര്‍ധിപ്പിക്കാനാണ് ലക്‍ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം 2.5 ലക്ഷം ബൈക്കുകളായിരുന്നു വിറ്റത്. ഈ വര്‍ഷം രാജ്യത്ത് മാത്രമായി 3.5 ലക്ഷം ബൈക്കുകള്‍ വില്‍ക്കാനാണ് പദ്ധതിയിടുന്നതെന്ന് യമഹയുടെ എം ഡി ഹിറോയുകി സുസുക്കി പറഞ്ഞു. 1.5 ലക്ഷം ബൈക്കുകള്‍ കയറ്റുമതി ചെയ്യാനും ല‌ക്‍ഷ്യമിടുന്നു. മൊത്തം അഞ്ച് ലക്ഷം ബൈക്കുകള്‍ ഈ വര്‍ഷം വില്‍പ്പന നടത്താനാണ് കമ്പനിയുടെ പദ്ധതിയെന്ന് എം ഡി പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ രാജ്യത്ത് സ്കൂട്ടറുകള്‍ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇതിന് പഠനം നടത്തേണ്ടതുണ്ട്. സ്കൂട്ടറുകള്‍ പ്രാദേശികമായാണ് ഉല്‍പ്പാദിപ്പിക്കുകയെന്നും യമഹയുടെ എം ഡി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :