ചലഞ്ചേഴ്‌സിനെതിരെ മുംബൈക്ക് തകര്‍പ്പന്‍ ജയം

ബാംഗ്ലൂര്‍| WEBDUNIA| Last Modified ബുധന്‍, 13 ഏപ്രില്‍ 2011 (10:27 IST)
PRO
PRO
ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍‌സിന് ഒമ്പത് വിക്കറ്റ് ജയം. ചലഞ്ചേഴ്സ് ഉയര്‍ത്തിയ 141 റണ്‍സിന്റെ വിജയലക്‍ഷ്യം മുംബൈ ഒമ്പതു പന്തുകള്‍ ശേഷിക്കെ മറികടന്നു.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍‌സ് ചലഞ്ചേഴ്സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തീരുമാനം ശരിവയ്ക്കും വിധമാണ് മുംബൈ ബൌളര്‍മാര്‍ പന്തെറിഞ്ഞത്. ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ആദ്യ പന്തില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ക്ലീന്‍ബൗള്‍ ചെയ്തു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ചലഞ്ചേഴ്സിന് ദില്‍ഷനും(59 നോട്ടൗട്ട്) എ ബി ഡിവില്ലിയേഴ്സും(38) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ എടുത്ത 91 റണ്‍സ് ആണ് രക്ഷയായത്. റോയല്‍ ചാലഞ്ചേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 140 റണ്‍സ് എടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവി ജേക്കബ്‌സ് (16 പന്തില്‍ 22) തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെയും ( പുറത്താകാതെ 55 ) അംബാട്ടി റായുഡുവിന്റെയും
( പുറത്താകാതെ 63) അര്‍ധസെഞ്ച്വറി പ്രകടനങ്ങള്‍ മുംബൈയെ വിജയത്തിലെത്തിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :