വിപണിമൂല്യം: ഒ‌എന്‍‌ജി‌സി മുന്നില്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (11:33 IST)

വിപണിമൂല്യത്തില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒ.എന്‍.ജി.സി വീണ്ടും മുന്നിലെത്തി. രണ്ട് ദിവസം മുമ്പ് എം.എം.റ്റി.സി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ബുധനാഴ്ച ഉണ്ടായ ഓഹരി വിപണിയിലെ ഉയര്‍ച്ചയാണ് ഒ.എന്‍.ജി.സി വീണ്ടും മുന്നിലെത്താന്‍ സഹായിച്ചത്.

നിലവിലെ വിപണി മൂല്യം അനുസരിച്ച് ഒ.എന്‍.ജി.സി ക്ക് 2.64 ട്രില്യന്‍ രൂപയാണുള്ളത്. എന്നാല്‍ സ്വകാര്യ മേഖലയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് മൊത്തത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. നിലവിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണി മൂല്യം 4.19 ട്രില്യന്‍ രൂപയാണ്.

ബുധനാഴ്ച വൈകിട്ട് ഓഹരി വിപണി ക്ലോസിംഗ് സമയത്ത് ഒ.എന്‍.ജി.സി ഓഹരി വില 4.39 ശതമാനം കണ്ട് ഉയര്‍ന്ന് 1,235 രൂപയായിലെത്തി. അതേ സമയം എം.എം.റ്റി.സി ഓഹരി വില 5 ശതമാനം കണ്ട് കുറയുകയാണുണ്ടായത്.

നിലവിലെ കണക്കനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി., എം.എം.റ്റി.സി., എന്നിവര്‍ക്ക് പിന്നാലെ നാലാം സ്ഥാനത്ത് പൊതുമേഖലയിലെ തന്നെ എന്‍.റ്റി.പി.സി.യും അഞ്ചാം സ്ഥാനത്ത് എന്‍.എം.ഡി.സിയുമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :