റെഡ്മൊണ്ട്:|
WEBDUNIA|
Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2007 (16:19 IST)
ആരോഗ്യം മേഖലയക്ക് വേണ്ടിയുള്ള വിവര സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഗ്ലോബല്‍ കെയര്‍ സൊല്യൂഷന്‍സ്(ജി സി എസ്)എന്ന സ്ഥാപനം മുന്‍നിര ഐ ടി ഭീമന്‍ മൈക്രോസോഫ്ട് ഏറ്റെടുത്തു. ബാങ്കോക്ക് ആസ്ഥാനമായ ജി സി എസിനെ ഏറ്റെടുത്തിരിക്കുന്നത് മൈക്രോസോഫ്‌റ്റിന്‍റെ ആരോഗ്യ സേവന വിഭാഗമാണ്.
ബംറന്‍ഗ്രാഡ് അന്തര്‍ദേശീയ ഹോസ്പിറ്റല്‍ പോലെയുള്ള വന്‍സ്ഥാപനങ്ങള്‍ക്ക് ഗ്ലോബല്‍ കെയര്‍ സൊല്യൂഷന്‍സ് നല്‍കുന്ന ആരോഗ്യ വിവര സേവനങ്ങളാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് മൈക്രോസോഫ്റ്റ് ഹെല്‍ത്ത് സൊല്യൂഷന്‍സ് വിഭാഗം വൈസ് പ്രസിഡന്‍റ് പീറ്റര്‍ ന്യൂപെര്‍ട്ട് പറഞ്ഞു. 190 രാജ്യങ്ങളില്‍ നിന്നുള്ള 120 ലക്ഷത്തോളം രോഗികളെ ചികിത്സിക്കുന്ന ബംറന്‍ഗ്രാഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായുള്ള വിവര സാങ്കേതിക ഉപാധികള്‍ തയാറാക്കിയതും പരിപാലിക്കുന്നതും ജി സി എസ്സാണ്.
ഈ ഏറ്റെടുക്കലോടെ ജി സി എസ്സിന്‍റെ ജീവനക്കാര്‍ മൈക്രോസോഫ്റ്റിന്‍റെ ജീവനക്കാരായി മാറി. ബംറന്‍ഗ്രാഡ് ആശുപത്രിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടുത്തയിടെ മെഡിക്കല്‍ റെക്കോഡുകള്‍ ഓണ്‍ലൈനായി സൂക്ഷിക്കാനുള്ള ഒരു പദ്ധതിയും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു.