വിദേശസഞ്ചാരികളുടെ വരവില്‍ ഏഴ് ശതമാനം വര്‍ധന

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 8 ഏപ്രില്‍ 2011 (18:12 IST)
രാജ്യം സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. മാര്‍ച്ചില്‍ 5.07 ലക്ഷം വിദേശ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്.

മാര്‍ച്ചില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 4.72 ലക്ഷം വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2009ല്‍ ഇത് 4.42 ലക്ഷമായിരുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 17.37 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വന്ന വിദേശികളേക്കാളും 11.1 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :