ബ്രസീല്‍ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 482 ആയി

റിയോ ഡി ജെനീറോ| WEBDUNIA|
ബ്രസീലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 482 ആയി. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ബ്രസീലിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച രാത്രിയിലായിരുന്നു അപ്രതീക്ഷീതമായി ഇവിടെ പ്രളയം ഉണ്ടായത്‌. രാത്രിയില്‍ ആയിരുന്നു അപകടമുണ്ടായത് എന്നതിനാല്‍ ഉറക്കത്തില്‍ തന്നെ ചെളിയിലും പ്രളയജലത്തിലും പല കുടുംബങ്ങളും ആഴ്‌ന്നു പോകുകയായിരുന്നു.

ബ്രസീലിന്‍റെ ദക്ഷിണ ഭാഗത്താണ്‌ വെള്ളപ്പൊക്കത്തില്‍ ഏറ്റവും വലിയ നാശമുണ്ടായത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും റോഡുകളും മറ്റും ഒലിച്ചു പോയതു രക്ഷാപ്രവര്‍ത്തനത്തിനു തടസമായിരിക്കുകയാണ്. അതേസമയം, മഴമൂലമുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 180 പേര്‍ കൊല്ലപ്പെട്ടതായി കരുതുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :