ഡോളര്‍ വിലയിലെ കയറ്റംമൂലം കയറ്റുമതി വരുമാനം കൂടിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം പിടിച്ചുയര്‍ത്തി. ജനുവരി-മാര്‍ച്ച് കാലയളവില്‍ ലാഭം 0.8% കൂടി 5,631 കോടിയായി.
രണ്ടു വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന മികച്ച ലാഭംകൂടിയാണിത്. എണ്ണ ശുദ്ധീകരണത്തില്‍ നിന്നുള്ള വരുമാനം 12.3 ശതമാനവും വര്‍ധിച്ചു. വിറ്റുവരവില്‍ 13% വര്‍ധനയും കൈവരിച്ചു; ഇത് 97,807 കോടിയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം 21,984 കോടിയിലെത്തി. രാജ്യത്തെ ഒരു സ്വകാര്യ കമ്പനി നേടുന്ന ഏറ്റവും കൂടിയ ലാഭം കൂടിയാണിത്. 2