ആഗോള ചിപ്പ് നിര്‍മ്മാതാക്കളായ ഇന്‍റല്‍ ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന് ഒരുങ്ങുന്നു. അയ്യായിരം രൂപയുടെ ഡെസ്റ്റോപ് കമ്പ്യൂട്ടറുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം.
സാധാരണക്കാര്‍ക്കിടയിലേക്കും കമ്പ്യൂട്ടര്‍ എത്തിക്കാനുള്ള നീക്കം ഇന്ത്യന്‍ ഐ ടി രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്. 'കണക്ടഡ്' ആയ ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതിന് കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ വിലകുറയുന്നത് സഹായകമാകും.
രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള സാധാരണക്കാര്‍ക്ക് ഇന്‍റര്‍നെറ്റിന്‍റെ ലോകത്തേക്ക് എത്തുക എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമായതിനാലാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഇന്‍റലിന്‍റെ തെന്നിന്ത്യന്‍ മേധാവി ആര്‍ ശിവകുമാര്‍ വ്യക്തമാക്കി.
ഒരു ദശകത്തിന് മുമ്പ് കമ്പ്യൂട്ടറിന് അമ്പതിനായിരം രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോളത് ഇരുപതിനായിരത്തിനും ഇരുപത്തയ്യായിരത്തിനും ഇടയില്‍ മാത്രമാണ്.
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 29 ഓഗസ്റ്റ് 2008 (13:29 IST)
ബ്രോഡ്‌ബാന്‍റ് സേവനം വ്യാപിപ്പിക്കാന്‍ ബി എസ് എന്‍ എല്ലുമായും ഇന്‍റല്‍ പ്രത്യേക കരാറില്‍ ഏര്‍പ്പെടുന്നുണ്ട്.